India

അധികാരമേറ്റ് കോൺറാഡ് സാംഗ്മയും നെഫ്യൂ റിയോയും

സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതരായിരുന്നു

ഷില്ലോങ്/നാഗാലാൻഡ് : മേഘാലയയിൽ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മയും, നാഗാലാൻഡിൽ നെഫ്യൂ റിയോയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടു സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതരായിരുന്നു.

ഷില്ലോങ് രാജ്ഭവനിൽ നടന്ന ചടങ്ങിലാണു കോൺറാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്തത്. ഇതു രണ്ടാം വട്ടമാണു സാംഗ്മ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പന്ത്രണ്ടംഗ മന്ത്രിസഭയിൽ ഇത്തവണ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്.

നാഗാലാൻഡിൽ അഞ്ചാം തവണയാണു നെഫ്യൂ റിയോ മുഖ്യമന്ത്രിയാവുന്നത്. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നെഫ്യൂ റിയോ മന്ത്രിസഭയിലും ഇക്കുറി രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. ബിജെപിയുമായി ചേർന്നാണു നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നേതാവായ നെഫ്യൂ റിയോ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

''മുഖ‍്യമന്ത്രിക്കൊപ്പം ഓണസദ‍്യ കഴിച്ചത് ശരിയായില്ല''; സതീശനെതിരേ കെ. സുധാകരൻ

സെപ കരാർ: ഇന്ത്യൻ ബിസിനസ്​ കൗൺസിലുമായി ചർച്ച നടത്തി യുഎഇ വ്യാപാര മന്ത്രി

ഏഷ്യാ കപ്പ് ക്രിക്കറ്റ്: പരിശീലനത്തിന് തുടക്കമിട്ട് ടീം ഇന്ത്യ

കുന്നംകുളം കസ്റ്റഡി മർദനം; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്

വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിക്ക് നഷ്ടമായത് 2.88 കോടി