India

100 കോടിയുടെ മാനനഷ്ടക്കേസ്: ഖാർഗെയ്ക്ക് കോടതി നോട്ടീസ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരാമർശത്തിനെതിരായ പരാതിയിലാണ് നടപടി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് പഞ്ചാബ് സംഗ്രൂർ കോടതിയുടെ നോട്ടീസ്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരാമർശത്തിനെതിരായ പരാതിയിലാണ് കോടതി നടപടി.

പ്രകടനപത്രികയിൽ ബജ് രംഗ് ദളിനെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകര സംഘടനകളുമായി താരതമ്യം ചെയ്തെന്നതാണ് പരാതി. ബജ് രംഗ് ദളിന്‍റെ പ്രസിഡന്‍റും പഞ്ചാബ് സ്വദേശിയുമായ ഹിതേശ് ഭരദ്വാജ് ആണ് 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 10 ന് കോടതിയിൽ നേരിട്ട് ഹാജരാവണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ