India

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്തത്

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജി വച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു സമർപ്പിച്ച രാജി അദ്ദേഹം അംഗീകരിച്ചു. മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്നത് 18 വകുപ്പുകളായിരുന്നു.

അറസ്റ്റിനെതിരെ സിസോദിയ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നിൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു രാജി.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ 5 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം