Delhi police 

 
India

'ഝാൻസിയും ജാഗ്വറും'; പുതിയ സുരക്ഷാ സംവിധാനവുമായി ഡൽഹി പൊലീസ്

സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് രവീന്ദ്ര സിങ് യാദവ് മുഖ്യാതിഥിയായ ചടങ്ങിൽ 'ജാഗ്വർ' പട്രോളിങ് ബൈക്കും 'ഝാൻസി' പട്രോളിങ് സ്കൂട്ടറും നിരത്തിലിറക്കി.

ന്യൂഡൽഹി: തലസ്ഥാനത്തെ തെരുവുകളിൽ സുരക്ഷയും സാന്നിധ്യവും ശക്തിപ്പെടുത്താൻ പുതിയ പട്രോളിങ് സംവിധാനവുമായി ഡൽഹി പൊലീസ്. ചെങ്കോട്ടയിൽ വച്ചായിരുന്നു ഉദ്ഘാടനം. സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് രവീന്ദ്ര സിങ് യാദവ് മുഖ്യാതിഥിയായ ചടങ്ങിൽ 'ജാഗ്വർ' പട്രോളിങ് ബൈക്കും 'ഝാൻസി' പട്രോളിങ് സ്കൂട്ടറും നിരത്തിലിറക്കി.

71 ജാഗ്വർ ബൈക്കുകൾ ഉദ്യോഗസ്ഥൻമാർക്കും 15 സ്കൂട്ടറുകൾ വനിതാ പൊലീസിനുമായിരിക്കും നൽകുക. എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനങ്ങളും പ്രത്യേക പരിശീലനം നേടിയ പൊലീസ് സംഘങ്ങളും ഉണ്ടായിരിക്കും.

കോളെജുകൾ, ഓഫീസുകൾ സ്ത്രീകൾ സുരക്ഷിതരല്ലാത്ത മേഖലകൾ എന്നിവിടങ്ങളിലെ സുരക്ഷയെ കേന്ദ്രീകരിച്ചായിരിക്കും ഝാൻസി പട്രോളിങ് സ്കൂളുകൾ വിന്യസിക്കുക. പ്രധാന റോഡുകൾ അടക്കം തിരക്കേറിയ പ്രദേശങ്ങളിലേക്കാണ് ജാഗ്വർ പട്രോളിങ്.

നിരീക്ഷണം നടത്തി കുറ്റകൃത്യങ്ങൾ തടയുകയും ഏതു സമയവും പ്രവർത്തനസജ്ജരായിരിക്കുകയും ചെയ്യുക എന്നതാണ് നിർദേശം. പുതിയ സംവിധാനം സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ