ഉമർ നബി

 
India

ചെങ്കോട്ട സ്ഫോടനം; ഉമർ നബിക്കും സംഘത്തിനും പാക് ചാരസംഘടനയുടെ സഹായം ലഭിച്ചു?

ഉമർ വിഡിയോ ചിത്രീകരിച്ചതിനു പിന്നിലും ഐഎസ്ഐയുടെ പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്

Aswin AM

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബിക്കും സംഘത്തിനും പാക് ചാരസംഘടനയായ ഐഎസ്ഐയിൽ നിന്ന് സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വിഡിയോ ചിത്രീകരിച്ചതിനു പിന്നിലും ഐഎസ്ഐയുടെ പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഡോക്റ്റർ ഷഹീൻ ഷാഹിദ് ഉൾപ്പടെ നിരവധി പേരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനു പിന്നിൽ ഡോക്റ്റർമാർ ഉൾപ്പെടുന്ന 10 അംഗ സംഘമാണെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ മൊഡ‍്യൂളിന്‍റെ ഭാഗമാണിവരെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മധ‍്യപ്രദേശിനെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തി കേരളം; മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടം

തിക്കി തിരക്കി ഭക്തരെ കയറ്റിയിട്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി; പാളിച്ച സംഭവിച്ചതിൽ ദേവസ്വം ബോർഡിന് രൂക്ഷവിമർശനം

എസ്ഐആറിനെതിരായ ഹർജികൾ ; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും

ജോലിയും നഷ്ടപരിഹാരവും നൽകണം; ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ കേന്ദ്രമന്ത്രിക്ക് കത്തയച്ച് ശിവൻകുട്ടി

ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്‍റെ മരണത്തിന് കാരണമായത് മയക്കു മരുന്ന് ഉപയോഗം?