ബംഗളൂരു: ബസ് സ്റ്റാൻഡിനു സമീപം പ്ലാസ്റ്റിക് ബാഗിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

 
India

ബംഗളൂരു: ബസ് സ്റ്റാൻഡിനു സമീപം പ്ലാസ്റ്റിക് ബാഗിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

6 ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവിലെ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് സമീപം സ്ഫോടനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട്, ബംഗളൂരുവിലെ കലാശിപാളയം മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് സമീപത്ത് നിന്നായിരുന്നു ഇവ കണ്ടെത്തിയത്. ഇത് പ്രദേശത്ത് സുരക്ഷാ ആശങ്കകൾക്ക് കാരണമായി.

ബോംബ് സ്ക്വാഡ് സംഘം പ്രദേശത്തെത്തി പരിശോധന നടത്തി. ക്യാരി ബാഗിൽ നിന്ന് 6 ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തിയെന്നും സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ബംഗളൂരുവിലെ വെസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഓറഞ്ച് അലർട്ട്; എറണാകുളം,ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിഖ്യാത ഗുസ്തി താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് പള്ളിയോട സേവാ സംഘം

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി