ഗാർഹിക പീഡനം മൂലം മകൾ തിരികെ വീട്ടിലെത്തി; 26കാരനെ കൊലപ്പെടുത്തി യുവതിയുടെ കുടുംബം 
India

ഗാർഹിക പീഡനം മൂലം മകൾ തിരികെ വീട്ടിലെത്തി; 26കാരനെ കൊലപ്പെടുത്തി യുവതിയുടെ കുടുംബം

ഇയാൾക്കെതിരായ ഗാർഹിക പീഡനക്കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതകം.

Ardra Gopakumar

രാജ്കോട്ട്: ഗാർഹിക പീഡനത്തേ ചൊല്ലിയുള്ള തർക്കത്തിനിടെ മകളുടെ ഭർത്താവിനെ കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ ജാം നഗറിൽ 26കാരനായ വിര താപരിയ എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ 26 കാരന്‍ കൊല്ലെട്ടത്. ഇയാൾക്കെതിരായ ഗാർഹിക പീഡനക്കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതകം.

2 വർഷം മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്ന 3 മാസത്തിലേറെയായി യുവതി മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. അടുത്തടുത്ത ഗ്രാമവാസികളായിരുന്ന ഇരു വീട്ടുകാരും കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ ഗ്രാമത്തിൽ നടക്കുന്ന മതപരമായ ചടങ്ങിന് എത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കൾ. എന്നാൽ നേരിൽക്കണ്ട ഇരു കുടംബങ്ങളും തമ്മിൽ തർത്തമുണ്ടായി.

യുവാവിനെതിരെയുള്ള കേസ് പിൻവലിച്ച് യുവതിയെ തിരികെ ഭർത്താവിന്‍റെ വീട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്കേറ്റം ആരംഭിച്ചത്. തർക്കത്തിനിടെ വാക്കേറ്റമുണ്ടാവുകയും ഇതോടെ യുവതിയുടെ പിതാവും സഹോദരന്മാരും ചേർന്ന് യുവാവിനെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ യുവാവിന്‍റെ ബന്ധുക്കൾക്കെതിരെയും യുവതിയുടെ പിതാവ് അടക്കമുള്ള ബന്ധുക്കൾക്കെതിരെയും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം, കോൺഗ്രസ് നേതാവിനെതിരേ കേസ്

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്