India

കൈക്കുഞ്ഞിനെ മന്ത്രിയുടെ കാൽകീഴിൽ കിടത്തി പ്രതിഷേധം; ഡ്രൈവർക്ക് അനുകൂല ഉത്തരവ്

ചെന്നൈ: സ്ഥലമാറ്റം ആവശ്യപ്പെട്ട് മന്ത്രിക്കു മുന്നിൽ ആറുമാസം പ്രായമായ കുഞ്ഞുമായി പ്രതിഷേധിച്ച ഡ്രൈവർക്ക് അനുകൂല ഉത്തരവ്. ഗാന്ധിപുരം ട്രാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്ന തേനി സ്വദേശി എസ്.കണ്ണനാണു പ്രതിഷേധിച്ചത്. തുടർന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇടപെടുകയും ആവശ്യപ്രകാരം ജന്മനാടായ തോനിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

തമിഴ്നാട് തേനി സ്വദേശിയായ കണ്ണൻ കോയമ്പത്തൂർ ഡിപ്പോയിലാണ് ജോലിനോക്കിയിരുന്നത്. ഇയാളുടെ ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ച മരിച്ചിരുന്നു. കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാത്തതിനാൽ സ്വന്തം സ്ഥലത്തേക്ക് മാറ്റം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും വകുപ്പ് മേധാവിക്കും നേരത്തെ നിവേദനം നൽകിയിരുന്നു. എന്നാൽ ഫലമുണ്ടാകാതെ വന്നതോടെ കൈക്കുഞ്ഞിനെ മന്ത്രിയുടെ കാൽകീഴിൽ കിടത്തി പ്രതിഷേധിക്കുകയായിരുന്നു. ഈ ദൃശങ്ങൾ സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്റ്റാലിൻ ഇടപെട്ടത്.

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ