India

അറസ്റ്റ് രാഷ്ട്രീയപ്രേരിതം; സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇഡിക്കെതിരേ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണത്തെ കെജ്‌രിവാൾ എതിർത്തു. തനിക്കെതിരേ തെളിവുകളില്ലാത്തതിനാൽ അറസ്റ്റിനെ ന്യായീകരിക്കുന്നതിനായി രൂപീകരിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അവയെന്നാണ് കെജ്‌രിവാൾ കോടതിയിൽ വ്യക്തമാക്കിയത്.

തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കെജ്‌രിവാൾ ആവർത്തിച്ചു. പ്രതിപക്ഷത്തെ തകർക്കാൻ ഭരണകക്ഷി ഏതു വിധത്തിലെല്ലാം ഇഡി അടക്കമുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുമെന്നതിന്‍റെ ഉത്തമോദാഹാരണമാണ് തന്‍റെ അറസ്റ്റെന്നും കെജ്‌രിവാൾ ആരോപിച്ചിട്ടുണ്ട്.

മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊടകര കള്ളപ്പണക്കേസ്; വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പഞ്ചസാരകൊണ്ട് തുലാഭാരം

ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ വൻ ലഹരിവേട്ട; തെലുങ്ക് സിനിമാ താരങ്ങളടക്കം നിരവധി പേർ പിടിയിൽ

അധിക്ഷേപ പരാമർശം; സത്യഭാമയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി