India

ബിബിസിക്കെതിരെ നടപടി; വിദേശനാണയവിനിമയ ചട്ടപ്രകാരം കേസെടുത്ത് ഇ ഡി

ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുണ്ടായതായി ആദായ നികുതി വകുപ്പ് കണ്ടെത്തി

ന്യൂഡൽഹി: ബിബിസിക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകൾ ഹാജരാക്കാനും ഉദ്യോഗസ്ഥർ മൊഴി നൽകണമെന്നും ഇ ഡി ആവശ്യപ്പെട്ടു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വിമർശിക്കുന്ന ബിബിസിയുടെ ഡോക്യൂമെന്‍ററി പുറത്തുവന്ന് ഏതാനും മാസങ്ങൾക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തത്. ഈ ഡോക്യൂമെന്‍ററി സാമൂഹ്യമാധ്യമങ്ങളിലടക്കം വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുണ്ടായതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇ ഡി കേസെടുത്തത്.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്