അനധികൃത വാതുവപ്പ് കേസ്; മിമി ചക്രവർത്തിക്കും ഉർവശി റൗട്ടേലക്കും ഇഡി നോട്ടീസ്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രവർത്തിക്കും ബോളിവുഡ് താരം ഉർവശി റൗട്ടേലക്കും ഇഡി നോട്ടീസ്. അനധികൃത വാതുവപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസയച്ചത്.
തിങ്കളാഴ്ച മിമിയോടും ചൊവ്വാഴ്ച ഉർവശിയോടും ഡൽഹിയിലെ ഇഡി ഓഫിസിലെത്താനാണ് നിർദേശം. 1xBet എന്ന വാതുവച്ച് ആപ്പുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കേസിൽ ഇഡി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.