Srikanth | Krishna Kumar

 
India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടന്മാരായ ശ്രീകാന്തിനും കൃഷ്ണ കുമാറിനും ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം രണ്ട് നടന്മാരുടെയും മൊഴി രേഖപ്പെടുത്തും

Namitha Mohanan

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ് നടന്മാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡിയുടെ നോട്ടീസ്. കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. ഇഡിയുടെ സോണലിലെ ഓഫിസിൽ ശ്രീകാന്തിനോട് ഒക്റ്റോബർ 26 നും കൃഷ്ണ കുമാറിനോട് ഒക്റ്റോബർ 28 നും ഹാജരാവാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം രണ്ട് നടന്മാരുടെയും മൊഴി രേഖപ്പെടുത്തും. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതോടെ നടനെ ജൂണിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ചെന്നൈ പൊലീസ് സമർപ്പിച്ച എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ