Representative image 
India

അനന്ത്നാഗ് ഏറ്റുമുട്ടൽ; ഡ്രോണുകൾ‌ ഉപയോഗിച്ച് തെരച്ചിൽ നടത്തി സൈന്യം

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.

ശ്രീനഗർ: അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സൈന്യം. ഭീകരരുടെ താവളം കണ്ടെത്താനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു പ്രാപിച്ചതിനു പിന്നാലെയാണ് സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. ഭീകരർ ഉണ്ടെന്നു തോന്നുന്ന പ്രദേശങ്ങളിൽ ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഗാരോൾ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പക്ഷേ വൈകിട്ടോടെ വെടിവയ്പ്പ് നിർത്തി വച്ചു. ഭീകരരുടെ താവളവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതോടെ ബുധനാഴ്ച രാവിലെ മുതൽ സൈനികർ തെരച്ചിൽ ആരംഭിച്ചു. കേണൽ സിങ്ങാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ കൃത്യമായിരുന്നു. പക്ഷേ അവരുടെ കൈവശം യുദ്ധസമാനമായ ആയുധശേഖരമാണുണ്ടായിരുന്നതെന്ന് സൈന്യം പറയുന്നു. അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തുന്നതിനാൽ ഇന്ത്യയിലുള്ള വിദേശ ഭീകരരെയാണ് ആക്രമണത്തിനായി പാക്കിസ്ഥാൻ നിയോഗിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി