അങ്കിത് ശർമ, താഹിർ ഹുസൈൻ

 
India

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിൽ മുൻ എഎപി കൗൺസിലർക്ക് ജീവപര്യന്തം തടവ്

അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് കോടതി

Sarath Nath MS

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിൽ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. വെള്ളിയാഴ്ച ഡൽഹി കർക്കർഡൂമ കോടതിയാണ് ശിക്ഷ വിധിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ ഭീകരത ശിക്ഷ ഇളവിന് പരിഗണിക്കാവുന്ന സാഹചര്യങ്ങളേക്കാൾ വലുതാണ്. കൊലപാതകത്തോടെ ക്രൂരത അവസാനിച്ചില്ലെന്നും പക തീരാത്തതുപോലെ മൃതദേഹം ഓടയിലേക്ക് വലിച്ചിഴച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 25ന് കലാപത്തിനിടെ ഐബിയില്‍ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന 26കാരനായ അങ്കിത് ശര്‍മയെ ജനക്കൂട്ടം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. താഹിര്‍ ഹുസൈന്റെ വീടിനു സമീപത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കവേയാണ് ശര്‍മ ആക്രമത്തിന് ഇരയായത്. ശരീരമാസകലം 51 മുറിവേറ്റ നിലയില്‍ ഓടയില്‍ നിന്ന് പിറ്റേദിവസമാണ് ശര്‍മയുടെ മൃതദേഹം ലഭിച്ചത്.

വിദ‍്യാർഥി പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധർക്കെതിരേ നടപടി വേണം; ആവശ‍്യവുമായി പരുക്കേറ്റ പൊലീസുകാരുടെ കുടുംബം

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ വരുന്നു; ആദ്യത്തേത് വൈറ്റിലയിൽ

ലങ്കൻ പര‍്യടനം; ഫിറ്റ്നസ് ടെസ്റ്റ് പാസായി ബുംറ, ഇന്ത‍്യൻ ടീം സജ്ജം

എബിവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കൊച്ചിയിൽ

'എന്‍റെ ചുമതല മാറി'; നീറ്റ് വിഷയത്തിൽ മൗനം വെടിഞ്ഞ് രാഘവ് ഛദ്ദ