മുഹ്സിന കിദ്വായ് അന്തരിച്ചു

 
India

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മുഹ്സിന കിദ്വായ് അന്തരിച്ചു

അനുശോചനം രേഖപ്പെടുത്തി നേതാക്കൾ

Jisha P.O.

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുഹ്സിന കിദ്വായ്(94) അന്തരിച്ചു. പുലർച്ചെ നാലുമണിക്ക് നോയിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

മൂന്ന് തവണ ലോക്സഭ അംഗവും രണ്ട് തവണ രാജ്യസഭ അംഗവുമായിരുന്ന മുഹ്സിന കിദ്വായ് കേന്ദ്ര നഗരവികസന മന്ത്രി, ഗതാഗതമന്ത്രി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എന്നി പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ കരുത്തുറ്റ വനിതയായിരുന്നു ഇവർ 2016 മുതലാണ് സജീവ രാഷ്ട്രീയത്തിൽ‌ നിന്ന് വിട്ടുനിന്നത്.

സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഹ്സിന കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത