പാക് ബന്ധമുള്ള സിനിമയും സീരീസും ഉടൻ നീക്കം ചെയ്യണം; ഒടിടികൾക്ക് കേന്ദ്ര നിർദേശം
ന്യൂഡൽഹി: പാക് ബന്ധമുള്ള സീരീസുകളോ മറ്റ് വീഡിയോകളോ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. രാജ്യസുരക്ഷ മുൻ നിർത്തിയാണ് നിർദേശം.
വെബ്സീരീസ്, സിനമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ തുടങ്ങിയവയുടെ സ്ട്രീമിങ് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലാണെങ്കിലും അല്ലെങ്കിലും പൂർണമായും നിർത്തലാക്കണമെന്നാണ് നിർദേശം.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, യൂട്യൂബ്, ജിയോസിനിമ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾക്കെല്ലാം നിർദേശം നൽകിയിട്ടുണ്ട്.