ഗുജറാത്തിൽ അപൂർവ വൈറസ് ബാധ 
India

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 മരണം

രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടി

അഹമ്മദാബ്ദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആ‍യി. മരിച്ചവരിൽ 6 പേരും കുട്ടികളാണ്. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തിൽ ആശങ്ക പരന്നത്. തുടർന്ന് ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.

വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോ​ഗം പരത്തുന്നത്. ചാന്തിപുര വൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗലക്ഷണ പരിചരണം എന്നിവ മരണങ്ങൾ തടയാൻ കഴിയും.

''മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണ്ടിവന്നാൽ എന്തു ചെയ്യും?'' അപ്പീലുമായി അജിത് കുമാർ

'അമ്മ'യിലേക്ക് തിരികെ എത്തുമോ എന്ന് ചോദ്യം; രൂക്ഷ ഭാഷയിൽ റിമ കല്ലിങ്കലിന്‍റെ മറുപടി

വിദേശത്തേക്ക് കള്ളപ്പണം കടത്തി, വിവിധയിടങ്ങളിൽ ചൂതാട്ട കേന്ദ്രങ്ങൾ; എംഎൽഎയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്‍റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം | Video

മഹാരാഷ്ട്രയിൽ ബസിനു തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ