PM Narendra Modi
PM Narendra Modi File
India

'ഹർ ഘർ തിരംഗ' ആചരണം; സമൂഹമാധ്യമങ്ങളിലെ ഡിപി ത്രിവർണ പതാകയാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ' ആചരിക്കുന്നതിന്‍റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് (ട്വിറ്റർ) പ്രധാനമന്ത്രിയുടെ ആഹ്വാനം.

'ഹർ ഘർ തിരംഗ' ആചരിക്കുന്നതിന്‍റെ ഭാഗമായി നമുക്ക് സമൂഹമാധ്യമങ്ങളിലെ ഡിപികൾ മാറ്റാം. നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം എന്നാണ് അദ്ദേഹം തന്‍റെ ഔദ്യോഹിക അക്കൗണ്ടിൽ കുറിച്ചത്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ ഡിപിയും ദേശീയ പതാകയാക്കി മാറ്റി.

ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് 'ഹർ ഘർ തിരംഗ' ആചരിക്കുന്നത്. രാജ്യത്തെ എല്ലാം ജനങ്ങളും 'ഹർ ഘർ തിരംഗ' യുടെ ഭാഗമാവണമെന്ന് വെള്ളിയാഴ്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

പൊലീസ് സഹായത്തോടെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

റണ്ണിങ് കോണ്‍ട്രാക്റ്റ് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 3 മരണം; 59 പേർക്ക് പരുക്ക്

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ