ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി

 

file image

India

"അദ്ദേഹം എന്നെപ്പോലെയാണ് ഉറങ്ങാറില്ല"; മോദിയെ ട്രംപ് വിളിച്ചത് പുലർച്ചെ ആറ് മണിക്ക്

ട്രംപ് മോദിയെ സുഹൃത്തായാണ് കാണുന്നതെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഗോർ പറയുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ്- ഇന്ത്യ നയതന്ത്ര പങ്കാളിത്ത ഫോറത്തിന്‍റെ നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഗോർ. ട്രംപ് മോദിയെ സുഹൃത്തായാണ് കാണുന്നതെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഗോർ പറയുന്നു.

രണ്ട് മാസം മുൻപേ മയാമിയിൽ വച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു നൽകാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഇന്ത്യയിൽ പുലർച്ചെ ആറു മണിയായിട്ടേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഞാനദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം എഴുന്നേറ്റിട്ടുണ്ടാകും, അദ്ദേഹം എന്നെപ്പോലെയാണ് ഉറങ്ങാറില്ല എന്നാണ് ട്രംപ് അതിനു മറുപടി നൽകിയത്.

ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന്‍റെ ആഴം ഇതിൽ നിന്ന് വ്യക്തമാണെന്ന് ഗോർ പറയുന്നു. നിങ്ങൾ ഒരാളുമായി സൗഹൃദത്തിലാണെങ്കിൽ എല്ലാക്കാര്യങ്ങളും മുൻകൂട്ടി അറിയിക്കേണ്ടതായി വരില്ല. ട്രംപ് മോദിയെ സുഹൃത്തായാണ് കാണുന്നതെന്നും ഗോർ കൂട്ടിച്ചേർത്തു.

വെള്ളം തന്നില്ലെങ്കിൽ കൈ വെട്ടിയരിയും; ഇന്ത്യക്കെതിരേ ഭീഷണിയുമായി പാക്കിസ്ഥാൻ

കിരീടം നിലനിർ‌ത്താൻ ഹർമൻപ്രീതിന്‍റെ പെൺപ്പട വരുന്നു; ഏഷ‍്യൻ ഗെയിംസിലേക്കുള്ള ഇന്ത‍്യൻ ടീമായി

ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന് പിണറായി വിജയൻ; സഭയിൽ വാക്പോര്

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിൽ

ജി20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമെരിക്കയിലേക്ക്