തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിൽ

ആരോഗ‍്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
wife of late dmk leader m. karunanidhi wife dayalu ammal hospitalised

ദയാലു അമ്മാൾ

Updated on

ചെന്നൈ: തമിഴ്നാട് മുൻ മുഖ‍്യമന്ത്രി എം. കരുണാനിധിയുടെ ഭാര‍്യയും ഡിഎംകെ അധ‍്യക്ഷൻ എം.കെ. സ്റ്റാലിന്‍റെ അമ്മയുമായ ദയാലു അമ്മാളിനെ ആരോഗ‍്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക‍്യ സഹജമായ ആരോഗ‍്യ പ്രശ്നങ്ങൾ മൂലം ഏറെ നാളുകളായി ഗോപാലപുരത്തെ വസതിയിൽ ആരോഗ‍്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ കഴിയുകയായിരുന്നു ദയാലു അമ്മാൾ.

ആരോഗ‍്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദയാലു അമ്മാൾ നിലവിൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ‍്യനില തൃപ്തികരമാണെന്നാണ് വിവരം. സ്റ്റാലിനും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി ചേർന്നിട്ടുണ്ട്. ദയാലു അമ്മാളിന്‍റെ ചികിത്സ സംബന്ധിച്ച് സ്റ്റാലിൻ ഡോക്റ്റർമാരോട് വിശദമായ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് ഉദയാനിധി സ്റ്റാലിനും ആശുപത്രിയിലെത്തി ദയാലു അമ്മാളിന്‍റെ ആരോഗ‍്യ സ്ഥിതി വിവരങ്ങൾ അന്വേഷിച്ചു.

logo
Metro Vaartha
www.metrovaartha.com