കനത്ത മഴയിൽ വീടുകളിൽ വെള്ളം ക‍യറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ
കനത്ത മഴയിൽ വീടുകളിൽ വെള്ളം ക‍യറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ 
India

തമിഴ്നാട്ടിൽ കനത്ത മഴ; 4 മരണം, 7000 - ലധികം പേരെ മാറ്റിപ്പാർപ്പിച്ചു

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയെത്തുടർന്ന് 4 പേർ മരിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ. തൂത്തുക്കുടിയിലും തിരുനൽവേലിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 7000 ത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത് .

കനത്ത മഴയെ തുടർന്ന് റെയിൽവേ പാളത്തിൽ വെള്ളം കയറി. ഇതോടെ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത് . തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥഛ വകുപ്പിന്‍റെ പ്രവചനം. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലാവുകയും ചെയ്തു.

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ