ഉത്തരാഖണ്ഡിൽ കനത്ത മഴ; ബദരീനാഥ് ദേശീയപാത അടച്ചു

 
India

ഉത്തരാഖണ്ഡിൽ കനത്ത മഴ; നദികൾ അപകടനിരപ്പിൽ, സ്കൂളുകൾക്ക് അവധി, ദേശീയപാതകൾ അടച്ചു

ഡെറാഡൂൺ, ചമോലി, ബാഗേശ്വർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Sarath Nath MS

ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ അളകനന്ദ, മന്ദാകിനി, ഭഗീരഥി ഉൾപ്പെടെയുള്ള നിരവധി നദികളിൽ അപകട മുന്നറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഡെറാഡൂൺ, ചമോലി, ബാഗേശ്വർ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

കേന്ദ്ര ജല കമ്മിഷന്‍റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച അളകനന്ദ നദി 627 മീറ്റർ എന്ന അപകടനിരപ്പിൽ എത്തി. മന്ദാകിനി നദി 626 മീറ്ററിലും ഭഗീരഥി നദി 462 മീറ്ററിലും എത്തി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നിരവധി പ്രധാന റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാത അടച്ചു. ഉത്തരകാശിയിൽ ഗംഗോത്രി ദേശീയപാതയും യമുനോത്രി ദേശീയപാതയും അടച്ചിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡെറാഡൂൺ, ചമോലി, ബാഗേശ്വർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്