ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

 
India

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

സംഭവ സ്ഥലത്ത് ഉദ‍്യോഗസ്ഥരെ വിന‍്യസിപ്പിച്ചിട്ടുണ്ട്

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് മൂന്നു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഉദ‍്യോഗസ്ഥരെ വിന‍്യസിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ഇതേത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു.

മാണ്ഡി ജില്ലയിലാണ് കൂടുതൽ ബാധിച്ചത്. ധരംപൂർ ബസ് സ്റ്റാൻഡ് വെള്ളപ്പൊക്കത്തെത്തുടർന്ന് മുങ്ങി. സംസ്ഥാന സർക്കാരിന്‍റെ ബസുകളും സ്വകാര‍്യ വാഹനങ്ങളും ഉൾപ്പെടെ ഒലിച്ചു പോയതായാണ് വിവരം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.

എസ്എഫ് ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും