ഹിമന്ത ബിശ്വ ശർമ

 
India

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

തുടർച്ചയായ മൂന്നാം തവണയാണ് ബിജെപി അധികാരത്തിൽ കയറുന്നത്

Namitha Mohanan

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയാവുന്നത്. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളെജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എന്നിവരടക്കം നാൽപതിൽ അധികം എൻഡിഎ മുഖ്യമന്ത്രിമാർ പങ്കെടുത്തു.

മുഖ്യമന്ത്രിക്കൊപ്പം 4 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് അസമിൽ ബിജെപി അധികാരത്തിലെത്തുന്നത്. 126 അംഗ മന്ത്രിസഭയിൽ 102 സീറ്റുകൾനേടിയാണ് അധികാരം നിലനിർത്തിയത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!