35 സെക്കൻഡിൽ ചവിട്ടിയത് 10 തവണ, രോഗിയെ തലയിലും പുറത്തും ചവിട്ടിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ

 
India

35 സെക്കൻഡിൽ ചവിട്ടിയത് 10 തവണ, രോഗിയെ തലയിലും പുറത്തും ചവിട്ടിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ

വിഡിയോ വലിയ വിമർശനങ്ങൾക്ക് കാരണമായതിനെ തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

Manju Soman

ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയെ ആശുപത്രിയിൽ രോഗിയെ ചവിട്ടിക്കൂട്ടി ആശുപത്രി ജീവവനക്കാരി. 35 സെക്കൻഡിൽ 10 തവണ വനിത ജീവനക്കാരി രോഗിയെ ചവിട്ടുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ വലിയ വിമർശനങ്ങൾക്ക് കാരണമായതിനെ തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.

ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ തൂപ്പുകാരിയായ പിങ്കിയാണ് രോഗിയെ ഉപദ്രവിച്ചത്. അവശനായ രോഗി നിലത്ത് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. ജീവനക്കാരി ചീത്ത വിളിച്ചുകൊണ്ട് ഇയാളെ തലയിലും പുറത്തുമെല്ലാം പല തവണ ചവിട്ടുക‍യാണ്.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്‍റെ നിർദേശ പ്രകാരം പിങ്കിയെ സസ്പെൻഡ് ചെയ്തതായി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പുഷ്പേന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി