2021ലെ ജനറൽ ബിപിൻ റാവത്തിന്‍റെ മരണം: ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷ്യപ്പിഴവെന്ന് റിപ്പോർട്ട് 
India

2021ലെ ജനറൽ ബിപിൻ റാവത്തിന്‍റെ മരണം: ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷ്യപ്പിഴവെന്ന് റിപ്പോർട്ട്

2017 മുതൽ 2022 വരെയുള്ള കാലയളവിൽ മൊത്തം 34 വ്യോമസേനാ അപകടങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി: രാജ്യത്തിന്‍റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച ഡിഫൻസ് സ്റ്റാന്‍റഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിക്കുന്നത്.

2021 ഡിസംബർ 8നുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് മരിച്ചത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം Mi-17 V5 എന്ന സൈനിക ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തിൽ മേജർ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. 11 പേരായിരുന്നു അപകടത്തിൽ ആകെ മരിച്ചത്.

ചൊവ്വാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ 2017 മുതൽ 2022 വരെയുള്ള പതിമൂന്നാം പ്രതിരോധ കാലയളവ് പദ്ധതിയിൽ മൊത്തം 34 വ്യോമസേന അപകടങ്ങൾ നടന്നതായി പറയുന്നു. ഇതിൽ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്‍റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന്‍റെ ഡാറ്റയിൽ വിമാനത്തെ 'Mi-17' എന്നും തീയതി '08.12.2021' എന്നുമാണ് പരാമർശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം 'HE(A)' അഥവാ 'Human Error (aircrew)' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

3 വർഷത്തിന് ശേഷമാണ് ഇപ്പോൾ പ്രതിരോധ മന്ത്രുയുടെ പ്രധാന ഉപദേഷ്ടാവായിരുന്ന സംയുക്ത സേനാ മേധാവിയായ ബിബിന്‍ റാവത്തിന്‍റെ മരണത്തിലേക്ക് നയിച്ച ഹെലികോപ്ടർ അപകടത്തിന് കാരണം മാനുഷിക പിഴവെന്ന് സ്ഥിരീകരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി