രാജ്നാഥ് സിങ്ങും തുൾസി ഗബ്ബാർഡും

 
India

ഖാലിസ്ഥാൻവാദികളെ നിയന്ത്രിക്കണം: യുഎസിനോട് ഇന്ത്യ

ഡൽഹിയിൽ യുഎസ് ദേശീയ ഇന്‍റലിജൻസ് ഡയറക്റ്റർ തുളസി ഗബ്ബാർഡുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ കൂടിക്കാഴ്ചയിലാണ് സിഖ്സ് ഫൊർ ജസ്റ്റിസ് ഉൾപ്പെടെ ഭീകര സംഘടനകളെ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്

MV Desk

ന്യൂഡൽഹി: അമെരിക്കയിൽ അനുദിനം വർധിക്കുന്ന ഖാലിസ്ഥാനി ഭീകരരുടെ സ്വാധീനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഡൽഹിയിൽ യുഎസ് ദേശീയ ഇന്‍റലിജൻസ് ഡയറക്റ്റർ തുളസി ഗബ്ബാർഡുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ കൂടിക്കാഴ്ചയിലാണ് സിഖ്സ് ഫൊർ ജസ്റ്റിസ് ഉൾപ്പെടെ ഭീകര സംഘടനകളെ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. പ്രതിരോധം ഉൾപ്പെടെ മേഖലകളിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.

ഇന്ത്യയിൽ 104 ക്രിമിനൽ കേസുകൾ നേരിടുന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിനെതിരേ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു തുളസി ഗബ്ബാർഡ്. ഇന്നലെ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്തി.

അതേസമയം, ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിതേര നടക്കുന്ന അതിക്രമങ്ങൾ യുഎസിന്‍റെയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും വലിയ ആശങ്കയാണെന്ന് തുളസി ഗബ്ബാർഡ് പിന്നീട് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ആഗോള തലത്തിൽ ഇസ്‌ലാമിക ഭീകരതയെ ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണു ട്രംപ് ഭരണകൂടം. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടവുമായി തങ്ങൾ ചർച്ച തുടങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

മുഹറം ഘോഷയാത്രയ്ക്കിടെ 15,000 പേരെ കൊല്ലാൻ പദ്ധതിയിട്ടു; വിഷഗുളികകളുമായി പുനെ സ്വദേശി പിടിയിൽ

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: 8 പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ്

ഇല്ലാതാക്കുമെന്ന് ട്രംപ്, നരകം കാണിക്കുമെന്ന് ഇറാൻ; അവസാനിക്കാതെ സംഘർഷം

ഷോയിബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; ദൃശ‍്യങ്ങൾ പുറത്ത്| Video

ഭൂകമ്പത്തിലും പതറാതെ മകളെ പൊതിഞ്ഞു പിടിച്ചു; മരണത്തിന് കീഴടങ്ങി ‌ഫുട്ബോൾ താരത്തിന്‍റെ ഭാര്യ