ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യക്കു മേൽ സമ്മർദം

 

Freepik.com

India

വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ച് ഇന്ത്യ

നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്

നീതു ചന്ദ്രൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ. രാജ്യ സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്ന് കേന്ദ്രം വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ഇളവുകൾക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽ നിന്ന് 4,20,000 ഡോളർ വില മതിക്കുന്ന ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. വാഗ അതിർത്തി അടച്ചതിനു പിന്നാലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. വ്യോമപാതകളും അടച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

തുടക്കം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന