എസ്. ജയശങ്കർ

 
India

മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; ചൈനയുടെ മധ‍്യസ്ഥതാ വാദം തള്ളി ഇന്ത‍്യ

ചൈനയുടെ വാദം തെറ്റാണെന്ന് ഇന്ത‍്യയുടെ വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ ഉന്നത ഉദ‍്യോഗസ്ഥർ പ്രതികരിച്ചു

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ‍്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം വിദേശകാര‍്യ മന്ത്രാലയം തള്ളി. ചൈനയുടെ വാദം തെറ്റാണെന്നും ഇന്ത‍്യക്കും പാക്കിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നും ഇന്ത‍്യയുടെ വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ ഉന്നത ഉദ‍്യോഗസ്ഥർ പ്രതികരിച്ചു.

ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് തങ്ങളുടെ ഇടപെടൽ മൂലമാണെന്നായിരുന്നു ചൈനയുടെ വിദേശകാര‍്യമന്ത്രിയായ വാങ് യി ബീജിങ്ങിൽ വച്ചു നടന്ന രാജ‍്യാന്തര പരിപാടിക്കിടെ അവകാശവാദം ഉയർത്തിയത്. ഇത് തള്ളികൊണ്ടാണ് നിലവിൽ ഇന്ത‍്യ രംഗത്തെത്തിയിരിക്കുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു