യുഎന്നിലെ ഇന്ത്യൻ അംബാസഡർ പാർവഥനേനി ഹരീഷ്

 
India

"ഞങ്ങൾ സാമ്പത്തികമായി വളരുമ്പോൾ അവർ കടം വാങ്ങിക്കൂട്ടുന്നു''; യുഎന്നിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ

ഭീകരത, മതഭ്രാന്ത്, തുടർച്ചയായ കടം വാങ്ങൽ എന്നിവയിൽ മുങ്ങിക്കുളിച്ച രാജ്യമായി പാക്കിസ്ഥാൻ മാറിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി

ന്യൂയോർക്ക്: യുഎന്നിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യ സാമ്പത്തികമായി വളരുമ്പോൾ പാക്കിസ്ഥാൻ കടം വാങ്ങിക്കൂട്ടുകയാണെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് ചൂണ്ടിക്കാട്ടി. സുരക്ഷ, സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങളിൽ ഇന്ത്യ എങ്ങനെയാണ് മുന്നേറിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഭീകരത, മതഭ്രാന്ത്, തുടർച്ചയായ കടം വാങ്ങൽ എന്നിവയിൽ മുങ്ങിക്കുളിച്ച രാജ്യമായി പാക്കിസ്ഥാൻ മാറിയെന്നും കുറ്റപ്പെടുത്തി. വികസനം, പുരോഗതി, സമൃദ്ധി എന്നീ മാതൃകകളിൽ പക്വമായ ജനാധിപത്യമുള്ള രാജ്യമണ് ഇന്ത്യയെന്നും എന്നാൽ പാക്കിസ്ഥാൻ അങ്ങനെയല്ലെന്നും ഹരീഷ്.

യുഎൻ രക്ഷാസമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്. ഇന്ത്യ ഉത്തരവാദിത്വത്തോടെ പെരുമാറുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമാണ്. എപ്പോഴും കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ പങ്കാളിയുമാണ്. പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയിൽ, സജീവമായി ഇടപെടുന്നുവെന്നും ഹരീഷ് പറഞ്ഞു.

തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലുടെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കു എന്ന വിഷയത്തില്‍ രക്ഷാസമിതിയില്‍ നടന്ന തുറന്ന ചര്‍യിലായിരുന്നു ഇന്ത്യയുടെ പ്രതികരണം.

"ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ പുരോഗതി കൈവരിക്കുമ്പോൾ, പാക്കിസ്ഥാൻ അന്താരാഷ്ട്ര വേദികളിൽ നിന്ന് കടം വാങ്ങുന്ന തിരക്കിലാണ്. ഇന്ത്യ ഒരു പക്വതയുള്ള ജനാധിപത്യ രാജ്യമാണ്, കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയാണ്, ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹമാണ്. മറുവശത്ത് മതഭ്രാന്തും ഭീകരതയും നിറഞ്ഞതും ഐ‌എം‌എഫിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്നതുമായ പാക്കിസ്ഥാനും ഉണ്ട്'' അദ്ദേഹം പറഞ്ഞു.

ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത് എന്ന നിലപാട് അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ട അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 22-ന് പാക്കിസ്ഥാൻ ഭീകരർ 26 നിരപരാധികളായ സാധാരണക്കാരെ വെടിവച്ചു കൊന്ന പഹൽഗാം ആക്രമണത്തെയും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പി‌ഒകെ) ഭീകര ക്യാംപുകൾ ലക്ഷ്യമിട്ടുവെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടി "കേന്ദ്രീകൃതവും, കൃത്യമായി നിശ്ചയിച്ചതും, തീവ്രമല്ലാത്തതുമായ സ്വഭാവമായിരുന്നു എന്ന് ഹരീഷ് പറഞ്ഞു.

മേയ് 7 മുതൽ മൂന്ന് ദിവസത്തിന് ശേഷം മേയ് 10-ന് ശത്രുത അവസാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിച്ചതിന്‍റെ ബഹുമതി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, വസ്തുതകൾ വ്യക്തമാക്കാൻ ശ്രമിച്ച പാകിസ്ഥാന്‍റെ നേരിട്ടുള്ള അഭ്യർത്ഥനപ്രകാരമാണ് വെടിനിർത്തലിന് സമ്മതിച്ചതെന്നും ഇന്ത്യ ആവർത്തിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്