ശുഭ്മൻ ഗിൽ

 
India

അവരുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളുണ്ടാകണം; വിദ‍്യാർഥികളുടെ സമരത്തിന് പിന്തുണയുമായി ഇന്ത‍്യൻ ക‍്യാപ്റ്റൻ

സമൂഹമാധ‍്യമത്തിലൂടെയാണ് ശുഭ്മൻ ഗിൽ വിദ‍്യാർഥി സമരത്തിന് പിന്തുണ നൽകിയത്

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ‍്യാർഥികൾക്ക് പിന്തുണയുമായി ഇന്ത‍്യൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ. വിദ‍്യാർഥികളുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളുണ്ടാകണെന്ന് അദ്ദേഹം സമൂഹമാധ‍്യമത്തിൽ കുറിച്ചു.

വിദ‍്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും വിദ‍്യാർഥികളുടെ ശബ്ദം കേൾക്കണമെന്നും ഗിൽ ആവശ‍്യപ്പെട്ടു.സമാധാനപരമായി തങ്ങളുടെ ശബ്ദം ഉയർത്തുന്ന ഓരോ യുവാക്കളെയും താൻ ബഹുമാനിക്കുന്നുവെന്നും അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയും ഈ വിഷയത്തെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിദ‍്യാർഥികൾക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗില്ലും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ അടക്കമുള്ളവർ വിദ‍്യാർഥികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. വിദ‍്യാർഥികളുടെ വർഷങ്ങളായുള്ള കഠിനാധ്വാനമാണ് ഇല്ലാതാകുന്നതെന്നും അവരുടെ കുടുംബങ്ങളും ഇതിനായി വലിയ ത‍്യാഗം സഹിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്