ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ മരിച്ചു 
India

ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ മരിച്ചു

ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല.

Megha Ramesh Chandran

ന്യൂഡൽഹി: പാക്കിസ്ഥാനിൽ കറാച്ചിയിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബുവാണു മരിച്ചത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്‍റെ വിലാസമോ അടക്കം വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക് ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

രണ്ടു വർഷത്തിനിടെ പാക് ജയിലിൽ മരണമടയുന്ന എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു. തടവുകാരെ നേരത്തെ വിട്ടയയ്ക്കണമെന്ന ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ട്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ