എസ്.എൻ. സുബ്രഹ്മണ്യൻ 
India

'ഇന്ത്യക്കാർക്ക് പണിയെടുക്കാൻ താത്പര്യമില്ല'; വീണ്ടും വിവാദ പ്രസ്താവനയുമായി എസ്.എൻ. സുബ്രഹ്മണ്യൻ

വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് ഇന്ത്യൻ നിർമാണ മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ധാരാളം സർക്കാർ ക്ഷേമ പദ്ധതികൾ ഉള്ളതിനാൽ ഇന്ത്യൻ തൊഴിലാളികൾക്ക് ജോലിയെടുക്കാൻ താത്പര്യമില്ലെന്ന് എൽആൻഡ് ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യൻ. ജോലിക്കു വേണ്ടി സ്ഥലം മാറി പോകാൻ പോലും പലരും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. സിഐഐയുടെ മിസ്റ്റിക് സൗത്ത് ഗ്ലോബൽ ലിങ്കേജസ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമർശം.

നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. പലരും സ്വന്തം നാട്ടിൽ നിന്ന് വിട്ടു നിൽക്കാൻ പോലും തയാറല്ല. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ളവയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറയുന്നു. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് ഇന്ത്യൻ നിർമാണ മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുൻപ് ഞായറാഴ്ചയും ജോലി ചെയ്യണമെന്നുള്ള സുബ്രഹ്മണ്യന്‍റെ പരാമർശം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നിരുന്നു. എത്ര നേരം വീട്ടിൽ ഭാര്യയുടെ കണ്ണിൽ നോക്കിയിരിക്കും. ഓഫിസിൽ വന്ന് ജോലിയെടുക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

രോഹിത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

"മകൾ അഹിന്ദുക്കളുടെ വീട് സന്ദർശിച്ചാൽ കാല് തല്ലിയൊടിക്കണം"; വിവാദപ്രസ്താവനയുമായി പ്രഗ്യ സിങ്