ഗേൾഫ്രണ്ടിനേയും വധുവിനേയും ഫുഡ് ഡെലിവറി ആപ്പിലും തെരഞ്ഞ് ഇന്ത്യക്കാർ reprersentative image
India

ഗേൾഫ്രണ്ടിനേയും വധുവിനേയും ഫുഡ് ഡെലിവറി ആപ്പിലും തെരഞ്ഞ് ഇന്ത്യക്കാർ

ഭഷണത്തിനു പുറമേ മറ്റെന്തെങ്കിലും സാധ്യത കൂടി ഈ ആപ്പുകളിൽ നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാവാം ഇതെന്നത് രസകരമായ വസ്തുതയാണ്

ന്യൂഡൽ‌ഹി: വിശക്കുമ്പോഴും കൊതി തോന്നുമ്പോഴും ഓടിച്ചെന്ന് ഭക്ഷണമുണ്ടാക്കാൻ മടിച്ച് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. നിമിഷങ്ങൾക്കകം കൺമുന്നിൽ ഭക്ഷണമെത്തിക്കാൻ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ വിരൾതുമ്പിലുണ്ട്. എന്നാൽ ഭക്ഷണത്തിനു പുറമേ മറ്റു പലതിനുമായി സ്വിഗ്ഗിയേയും സൊമാറ്റോയേയുമെല്ലാം സമീപിക്കുന്നവരുണ്ടെന്ന വിവരമാണ് കമ്പനികൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

2024 ൽ ഫുഡ് ഡെലിവറി ആപ്പുകളിൽ ആളുകൾ തെരഞ്ഞ വിഭവങ്ങളുടെ കൂട്ടത്തിൽ രസകരമായ മറ്റ് ചില വാക്കുകളുമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആ വാക്കുകൾ മറ്റൊന്നുമല്ല.. ഗേൾഫ്രണ്ട്, വധു എന്നിവയാണ്... 4940 പേർ ഗേൾഫ്രണ്ടെന്ന് തെരഞ്ഞപ്പോൾ 40 പേർ വധുവെന്നാണ് തെരഞ്ഞത്. ഭഷണത്തിനു പുറമേ മറ്റെന്തെങ്കിലും സാധ്യത കൂടി ഈ ആപ്പുകളിൽ നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാവാം ഇതെന്നത് രസകരമായ വസ്തുത തന്നെയാണ്.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ