ജഗ്ദീപ് ധന്‍കര്‍
file image
ന്യൂഡൽഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഡൽഹിയിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അദ്ദേഹം ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയിൽ ധൻകർ 2 തവണ ബോധരഹിതനായി വീഴുകയായിരുന്നു.
കുറച്ച് കാലങ്ങളായി പലതരം ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. മുൻപ് പലപ്പോഴും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ധൻകർ ജൂലൈ 21 ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചിരുന്നു.