നീരജ് കുമാർ 
India

'ബിജെപി അയോധ്യയിൽ ബോബ് പൊട്ടിച്ച ശേഷം മുസ്ലീം വിഭാഗങ്ങളെ പഴിചാരും'; ആർജെഡി എംഎൽഎയുടെ പരാമർശം വിവാദത്തിൽ

മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന വിവാദ പരാമർശങ്ങൾ നേതാക്കൾ ഒഴിവാക്കണമെന്ന് ജെഡിയു വക്താവ് നീരജ് കുമാർ പ്രതികരിച്ചു

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി അയോധ്യയിൽ ബോബ് പൊട്ടിച്ച ശേഷം പാക്കിസ്ഥാനിലെ ഭീകര സംഘടനകളെയും മുസ്ലീം വിഭാഗങ്ങളെയും പഴിചാരുമെന്ന ആർജെഡി എംഎൽഎ അജയ് യാദവിന്‍റെ പരാമർശത്തിനെതിരേ ജനതാദൾ (യു) രംഗത്ത്.

മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന വിവാദ പരാമർശങ്ങൾ നേതാക്കൾ ഒഴിവാക്കണമെന്ന് ജെഡിയു വക്താവ് നീരജ് കുമാർ പ്രതികരിച്ചു. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കാനിരിക്കേ ഭക്തരുടെ വികാരങ്ങൾ മാനിക്കണമെന്നും നീരജ് കുമാർ പ്രതികരിച്ചു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ