ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയം; ജമ്മു കശ്മീരിലെ 5 ജില്ലകളിൽ റെയ്ഡ്

 

പ്രതീകാത്മക ചിത്രം

India

ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയം; ജമ്മു കശ്മീരിലെ 5 ജില്ലകളിൽ റെയ്ഡ്

ജമ്മു കശ്മീർ പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് വിഭാഗമാണ് റെയ്ഡ് നടത്തിയത്

Aswin AM

ശ്രീനഗർ: ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് വിഭാഗം ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ റെയ്ഡ് നടത്തി. കുപ്‌വാര, ബാരമുള്ള, അനന്ത്നാഗ്, ഷോപ്പിയാൻ, ബന്ധിപോര എന്നീ ജില്ലകളിലാണ് റെയ്ഡ് നടന്നത്.

ഇലക്‌ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ മറ്റു വസ്തുക്കളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് വിഭാഗം വ‍്യക്തമാക്കി. ശ്രീനഗറിലെ സിഐകെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നമ്പർ 03/2023 പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം; ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി