ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ

 
India

ജസ്റ്റിസ് സ്വാമിനാഥനെ ഇംപീച്ച് ചെയ്യണം; ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ

ഡിഎംകെ എംപിയായ കനിമൊഴിയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് നോട്ടീസ് നൽകിയത്

Aswin AM

ന‍്യൂഡൽഹി: മദ്രാാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്നാവശ‍്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ നോട്ടീസ് നൽകി. ഡിഎംകെ എംപിയായ കനിമൊഴിയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകുന്ന സമയത്ത് പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവും കനിമൊഴിക്ക് സമീപമുണ്ടായിരുന്നു.

107 എംപിമാർ നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്. 2017ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് വിരുദ്ധമായാണ് തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടതെന്നാണ് പ്രതിപക്ഷ എംപിമാർ ആരോപിക്കുന്നത്. ജഡ്ജി ഭരണഘടനാ വിരുദ്ധമായും പക്ഷാപാതപരമായുമാണ് പ്രവർത്തിക്കുന്നതെന്ന് എംപിമാർ പറയുന്നു.

ഗോവ നിശാക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ‌

മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ ചുട്ട മറുപടി; സംവിധായകനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് വീമ്പ് പറച്ചിൽ

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതി വേഗത്തിലാകും

കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു