India

ലീഡ് ഉറപ്പിച്ചിട്ടും ഭരണം ഉറപ്പിക്കാനാവാതെ കോൺഗ്രസ് നേതാക്കൾ

ജയസാധ്യതയുള്ള സ്ഥാനാർഥികളെല്ലാം അടിയന്തരമായി ബംഗളൂരവിൽ എത്തിച്ചേരാൻ നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ

MV Desk

ബംഗളൂരു: ഭൂരിപക്ഷമില്ലാതെ സർക്കാരുകൾ രൂപീകരിക്കുന്നതിൽ 'സ്പെഷ്യലൈസ്' ചെയ്ത ബിജെപിയുടെ ഭീഷണി ഒരു വശത്ത്. മറുകണ്ടം ചാടാതെ എംഎൽഎമാരെ കാക്കേണ്ട കോൺഗ്രസ് ബാധ്യത മറുവശത്ത്. വ്യക്തമായ ലീഡ് നേടിയിട്ടും കോൺഗ്രസ് നേതാക്കൾക്ക് വിശ്രമമില്ല.

ജയസാധ്യതയുള്ള സ്ഥാനാർഥികളെല്ലാം അടിയന്തരമായി ബംഗളൂരവിൽ എത്തിച്ചേരാൻ നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഇതിനായി ഹെലികോപ്റ്ററുകളും ചാർട്ടർ ചെയ്ത വിമാനങ്ങളും വരെ തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

വോട്ടെടുപ്പിലൂടെയല്ലാതെ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുന്ന ബിജെപി തന്ത്രമാണ് പൊതുവേ ഓപ്പറേഷൻ താമര എന്നു വിശേഷിപ്പിക്കപ്പെടുന്നത്. മധ്യപ്രദേശിൽ അടക്കം പരീക്ഷിച്ചു വിജയിച്ച തന്ത്രത്തിനു തടയിടാനുള്ള മറുതന്ത്രങ്ങൾക്ക് കർണാടകയിൽ ഡി.കെ. ശിവകുമാർ നേരിട്ടാണ് നേതൃത്വം നൽകുന്നത്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്