India

കർണാടക 'കൈ'പ്പിടിയിൽ; 132 സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം

അതിനിടെ തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

MV Desk

ബംഗളൂരു: വേട്ടെണ്ണൽ നിർണായക മണിക്കൂറുകൾ പിന്നിടുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്. 224 അംഗ നിയമസഭയിൽ 132 സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. ബിജെപി ലീസ് നില 66 സീറ്റിൽ ഒതുങ്ങി. ജെഡിഎസ് 22 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. 4 ഇടങ്ങളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്.

അതിനിടെ തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പുറത്തു വന്നതിനുശേഷം വിശകലനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുന്നു. പാർട്ടിയെ പുനഃസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ

യശ്‌വർധൻ സ്പിൻ മാജിക്; ഇന്ത്യ അണ്ടർ-19 ടീമിന് ഇന്നിങ്സ് വിജയം