പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

 

representative image

India

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

കശ്മീർ സ്വദേശി മുഹമ്മദ് കഠാരിയയാണ് അറസ്റ്റിലായത്

ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പാക് ഭീകരവാദികൾക്ക് സഹായം ചെയ്തു കൊടുത്തയാൾ അറസ്റ്റിൽ. കശ്മീർ സ്വദേശി മുഹമ്മദ് കഠാരിയയാണ് അറസ്റ്റിലായത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരായിരുന്നു ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ടത്.

ഇവരിൽ നിന്നും ആയുധങ്ങൽ ലഭിക്കുകയും തുടരന്വേഷണത്തിൽ മുഹമ്മദ് കഠാരിയയിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈവശം എകെ 47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിരുന്നു. തുടർന്ന് ഈ ആയുധങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് മുഹമ്മദ് കഠാരിയയിലേക്ക് എത്തുന്നതിനായുള്ള തെളിവുകൾ ലഭിച്ചത്. നേരത്തെയും ദേശീയ അന്വേഷണ ഏജൻസി സമാന സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

അഭിഷേകിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ഫൈനലിൽ

ശബ്ദരേഖ വിവാദം; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിക്കെതിരേ നടപടി

'നാലുമാസത്തിനകം വിധി പറ‍യണം'; മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ സുപ്രീം കോടതി

കോങ്കോയിൽ എബോള വ‍്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ശബരിമല കേന്ദ്ര സർക്കാർ അങ്ങെടുക്കുവാ...!