India

കുഴൽക്കിണറിൽ വീണ ഒമ്പതുകാരന് 'പുനർജന്മം'

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മു​ൾ​പ്പെ​ട്ട സം​ഘം പു​റ​ത്തെ​ടു​ത്ത കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

MV Desk

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ജ​യ്പു​രി​നു സ​മീ​പം ഭോ​ജ്പു​ര​യി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ഒ​മ്പ​തു വ​യ​സു​കാ​ര​നെ ഏ​ഴു മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ര​ക്ഷ​പെ​ടു​ത്തി. ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​ക്ഷി​ത് (ല​ക്കി) എ​ന്ന കു​ട്ടി​ക്കാ​ണു പു​ന​ർ​ജ​ന്മം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മു​ൾ​പ്പെ​ട്ട സം​ഘം പു​റ​ത്തെ​ടു​ത്ത കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശനിയാഴ്ച രാ​വി​ലെ​യാ​ണു അ​ക്ഷി​ത് 300 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. 70 അ​ടി താ​ഴ്ച​യി​ൽ ത​ങ്ങി​യി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. ക​ളി​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ കു​ഴ​ൽ​ക്കി​ണ​ർ ക​ല്ലു​കൊ​ണ്ട് മൂ​ടി​വ​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ ഇ​തെ​ടു​ത്തു മാ​റ്റി​യ​താ​കാം അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു ക​രു​തു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന സ​മ​യം കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ചു. കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് സം​സാ​രി​ച്ചെ​ന്നും ബി​സ്ക​റ്റും വെ​ള്ള​വും എ​ത്തി​ച്ചു ന​ൽ​കി​യെ​ന്നും അ​ധി​കൃ​ത​ർ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ക്ഷി​തി​ന്‍റെ നി​ല തൃ​പ്തി​ക​ര​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

''ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം'': സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്

''കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?''; കുറിപ്പുമായി ഷിബു ബേബി ജോൺ

മണ്ഡലകാല തീർത്ഥാടനത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും

ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ചു, 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ

മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രഹ്‌മണ്യൻ കസ്റ്റഡിയിൽ