കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ചു, പരുക്കേറ്റ ജവാന്‍റെ നില ഗുരുതരം
file image
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഗുദ്ദർ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെകൂടി വധിച്ചു. ഇതോടെ മരിച്ച ഭീകരരുടെ എണ്ണം 2 ആയി. ഏറ്റുമുട്ടലിൽ പരുക്കേറ്റ ഒരു ജവാന്‍റെ നില ഗുരുതരമാണ്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഭീകരരൻ വെടിയുതിർത്തതോടെ ഏറ്റുമുട്ടലിലേക്ക് കടന്നു.