സോനം വാങ്ചുക്ക്

 
India

സോനം വാങ്ചുക്കിന്‍റെ അറസ്റ്റ് ജനാധിപത‍്യവിരുദ്ധം; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

സോനം വാങ്ചുക്കിന്‍റെ അറസ്റ്റ് അന‍്യായമാണെന്നും അറസ്റ്റ് ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്

Aswin AM

ന‍്യൂഡൽഹി: സോനം വാങ്ചുക്കിന്‍റെ അറസ്റ്റിൽ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം. അറസ്റ്റ് അന‍്യായമാണെന്നും അറസ്റ്റ് ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ ഭാര‍്യയായ ഗീതാഞ്ജലി അഗ്മോ പറയുന്നത്.

ജയിലിൽ പോയി വാങ്ചുക്കിനെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്നും ജനാധ‍ിപത‍്യവിരുദ്ധമാണ് അറസ്റ്റ് എന്നും ഗീതാഞ്ജലി പറഞ്ഞു. വാങ്ചുക്കിനെ ഉടനെ വിട്ടയക്കണമെന്നും അവർ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് അറസ്റ്റിലായത്.

അതേസമയം, ലഡാക്ക് സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്.

"ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചില്ല, രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ ഉറ്റ സുഹൃത്ത്"; ആരോപണവുമായി ബിജെപി

രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമർശം; പ്രിന്‍റു മഹാദേവിനെതിരേ കേസ്

ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; പ്രതികൾക്ക് 8 വർഷം കഠിന തടവ്

ഏഷ‍്യ കപ്പ് വിജയം ആഘോഷിക്കാൻ കോടികൾ ഒഴുക്കി ബിസിസിഐ; ഇന്ത‍്യൻ ടീമിന് 21 കോടി പാരിതോഷികം

സഹ്യോഗ് പോർട്ടലിൽ എക്സിന് ആശങ്ക; കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക്