ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ മക്കൾ തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് ആർജെഡി അധ‍്യക്ഷനും മുൻ മുഖ‍്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഇത് തങ്ങളുടെ കുടുംബത്തിനുള്ളിലെ വിഷയമാണെന്നും പ്രശ്നങ്ങൾ ഉടനെ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആർജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലു പ്രതികരിച്ചത്. ലാലുവിന്‍റെ മകൻ തേജസ്വി യാദവും മകൾ രോഹിണി ആചാര‍്യയും തമ്മിലായിരുന്നു തർക്കമുണ്ടായത്. തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽവി നേരിട്ടതിനു പിന്നാലെ ലാലു പ്രസാദിന്‍റെ മക്കൾ വീടു വിട്ട് ഇറങ്ങിയിരുന്നു.