ലാരിസ ബൊണേസി, രാഹുൽ ഗാന്ധി

 
India

''ഇന്ത‍്യ‍യിൽ ഇതുവരെ പോയിട്ടില്ല, അത് പഴയ ചിത്രം''; പ്രതികരണവുമായി ബ്രസീലിയൻ മോഡൽ| Video

വേട്ടിനു വേണ്ടി ഇന്ത‍്യയിൽ അവർ തന്‍റെ ചിത്രം ഉപയോഗിക്കുകയാണെന്നും ഇത് ഭീകരമെന്നും ലാരിസ പ്രതികരിച്ചു

Aswin AM

ന‍്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ തന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വോട്ടുകൾ രേഖപ്പെടുത്തിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി.

വേട്ടിനു വേണ്ടി ഇന്ത‍്യയിൽ അവർ തന്‍റെ ചിത്രം ഉപയോഗിക്കുകയാണെന്നും ഇത് ഭീകരമെന്നും ലാരിസ പ്രതികരിച്ചു. സമൂഹമാധ‍്യമങ്ങളിലൂടെ പോർച്ചുഗീസ് ഭാഷയിലായിരുന്നു പ്രതികരണം.

തന്‍റെ പഴയ ചിത്രമാണ് അതെന്നും ഇന്ത‍്യക്കാരിയായി ചിത്രീകരിച്ച് അവർ പരസ്പരം പോരാടുകയാണെന്നും ലാരിസ കൂട്ടിച്ചേർത്തു. ഇന്ത‍്യൻ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ലെന്നും തന്‍റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത‍്യയിൽ ഇതുവരെ പോയിട്ടില്ലെന്നും ലാരിസ വ‍്യക്തമാക്കി.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലായിരുന്നു ലാരിസയുടെ ചിത്രം ഉപയോഗിച്ച് സ്വീറ്റി, സീമ, സരസ്വതി എന്നിങ്ങനെ 22 പേരുകളിൽ വ്യാജ വോട്ടു രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ