സ്കൂളുകളിൽ ഇനി ഭഗവദ്ഗീത പഠനം നിർബന്ധം
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ സ്കൂളുകളിൽ ഭഗവത് ഗീത പാരായണം നിർബന്ധമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യൻ സംസ്കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
സാമൂഹിക മാധ്യമമായ എക്സിലാണ് ധാമി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗീതയിലെ ശ്ലോകങ്ങൾ ഉരുവിട്ട് പഠിപ്പിക്കുന്നത് ഞങ്ങളുടെ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു. ഇന്ത്യൻ സംസ്കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്രവികസനത്തിന് ഇത് വഴിയൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.