ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

 
India

ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും

Aswin AM

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ‍്യാപിച്ചു. ലഡാക്ക് ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ‍്യാപിച്ച് ഉത്തരവിറക്കിയത്.

ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തെ കുറിച്ചും വെടിവയ്പ്പിനെ പറ്റിയും വിവരങ്ങൾ കൈമാറാനുള്ളവർ ഒക്റ്റോബർ നാലു മുതൽ 18 വരെ ലേയിലെ ജില്ലാ കലക്റ്ററുടെ ഓഫിസിൽ എത്തണമെന്ന് നിർദേശമുണ്ട്. അതേസമയം, സംഘർഷത്തിൽ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് സമരക്കാരുടെ ആവശ‍്യം.

വിഗ്രഹ നിമജ്ജനം; ട്രാക്റ്റർ പുഴയിലേക്ക് മറിഞ്ഞു പത്തു പേർക്ക് ദാരുണാന്ത്യം

പ്രൈം വോളി: കാലിക്കറ്റിനെ അട്ടിമറിച്ച് ഹൈദരാബാദ്

പീഡനക്കേസ്: വേടനെതിരേ കുറ്റപത്രം

ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്നു വീണു; യുവതിക്ക് പരുക്ക്

കരൂർ ദുരന്തം: വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്