ഐഐടി ബോംബെ ക്യാമ്പസില്‍ കടന്നുകയറിയ പുള്ളിപ്പുലി നായയെ ആക്രമിക്കുന്നു

 
India

ഐഐടി ബോംബെയില്‍ കടന്നുകയറി പുള്ളിപ്പുലി; നായയെ കടിച്ചുകൊന്നു

പുള്ളിപ്പുലി നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Sarath Nath MS

മുംബൈ: ഐഐടി ബോംബെ ക്യാമ്പസില്‍ കടന്നുകയറിയ പുള്ളിപ്പുലി ഹോസ്റ്റല്‍ പരിസരത്ത് അലഞ്ഞുനടന്നിരുന്ന തെരുവുനായയെ കടിച്ചുകൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പുള്ളിപ്പുലി നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഹോസ്റ്റലിലെ കോണിപ്പടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്നു നായ. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ പുലി നായയെ ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ നായ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിമിഷങ്ങള്‍ക്കകം നായയെ കീഴ്‌പ്പെടുത്തിയ പുലി കഴുത്തില്‍ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ ഉടന്‍ തന്നെ നായ ചത്തിരുന്നു. ക്യാമ്പസില്‍ പുലി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ വിദ്യാര്‍ഥികളും ജീവനക്കാരും പ്രദേശവാസികളും ഭീതിയിലാണ്. സംഭവത്തില്‍ ഐഐടി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സെന്‍ട്രല്‍ മുംബൈയുടെ വടക്കുകിഴക്കന്‍ മേഖലയായ പൊവായിലാണ് ഐഐടി ബോംബെ സ്ഥിതിചെയ്യുന്നത്. വനമേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായ പൊവായിയില്‍ മുമ്പും പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാര്‍പ്പിട മേഖലയ്ക്ക് സമീപം പുലി എത്തുന്നത് ഏറെ ആശങ്കാജനകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്