പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ല; ക്രിമിനൽ കേസ് ഒഴിവാക്കി ഹൈക്കോടതി | Video

 
India

പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ല; ക്രിമിനൽ കേസ് ഒഴിവാക്കി ഹൈക്കോടതി | Video

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്യുന്നത് അവ ഷെയർ ചെയ്യന്നതു പോലെ കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഐടി നിയമത്തിൽ 67-ാമത് വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ആഗ്രയിൽ നിന്നുള്ള ഇമ്രാൻ ഖാനെതിരെയുള്ള ക്രിമിനൽ കേസിലാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു വ്യക്തി പോസ്റ്റ് ചെയ്ത ആക്ഷേപപരമായ സന്ദേശം ലൈക്ക് ചെയ്തതാണ് ഇമ്രാനെതിരെയുള്ള കേസ്. ഈ സന്ദേശം സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഐടി നിയമത്തിന്‍റെ 67-ാമത് വകുപ്പ് പ്രധാനമായും പ്രകോപനപരമായ സന്ദേശങ്ങൾക്കെതിരേയല്ലെന്നും അശ്ലീല ഓൺലൈൻ ഉള്ളടക്കത്തിനെതിരെയുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി

വിജയ് സേതുപതിക്കെതിരേ ലൈംഗികാരോപണം

'അമ്മ' പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതയും ദേവനും തമ്മിൽ നേർക്കുനേർ മത്സരം

പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടൽ പ്രവർത്തനക്ഷമമാകുന്നു